തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ ്.എസ്.എ.ഐ) ആദ്യ ഭക്ഷ്യസുരക്ഷ സൂചികയില്‍ (സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇന്‍ഡക്സ്) കേരളം ഒന ്നാംനിരയിലെത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷ സൂചികയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ നേടുന്ന സംസ്ഥാനങ്ങളെയാണ് ഒന്നാംനിരയില്‍ ഉള്‍പ്പെടുത്തുന്നത്. കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ നേടിയത്.
2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയുടെ അഞ്ച് വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. ഭക്ഷ്യസുരക്ഷ രംഗത്ത് കേരളം നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ‘സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം’ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
വിദ്യാർഥികൾക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിന് ‘സേഫ് ന്യൂട്രീഷ്യസ് ഫുഡ് @ സ്കൂള്‍’ പദ്ധതി 420 സ്കൂളുകളില്‍ നടപ്പാക്കി. ഈ വര്‍ഷം 297 സ്കൂളുകളില്‍ കൂടി ഇത് നടപ്പാക്കും. ‘സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുകള്‍’ പദ്ധതി 270 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കി. രണ്ടുവര്‍ഷത്തിനകം മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.