തിരുവനന്തപുരം: ധനമന്ത്രി തോമസ് െഎസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലൂടെ നിരക്കുയരാൻ പോകുന്നത് മരണ സർട്ടിഫിക്കറ്റിനുവരെ. ജനങ്ങൾക്ക് സർക്കാർ നൽകുന്ന സേവനങ്ങൾക്കുള്ള എല്ലാ ഫീസുകളും നിരക്കുകളും അഞ്ച് ശതമാനം ഉയർത്തുന്നതോടെ അപേക്ഷകൾക്കും സർട്ടിഫിക്കറ്റുകൾക്കും നിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.
ക്ഷേമമെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും സേവനനിരക്ക് വർധിപ്പിച്ചതും ന്യായവില ഉയർത്തിയതും മുദ്രവില പരിഷ്കരിച്ചതും ജനങ്ങൾക്ക് ഇരുട്ടടിയാണ്. ചില വകുപ്പുകളിൽ സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടിയുണ്ട്. ഇതിന് പുറമേയാണ് അഞ്ചുശതമാനം കൂടി സേവനനിരക്ക് ഉയരുന്നത്. ആശുപത്രികളിലെ ഒ.പി ടിക്കറ്റിനുവരെ നിരക്ക് വർധന ഉണ്ടാകും.
തദ്ദേശസ്ഥാപനങ്ങൾ, വില്ലേജ്, താലൂക്ക്, സബ്രജിസ്ട്രാർ ഒാഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന എല്ലായിടങ്ങളിൽനിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കും അപേക്ഷകൾക്കുമാണ് നിരക്കുവർധന വരുന്നത്.
ജനന-മരണ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വാസസ്ഥല സർട്ടിഫിക്കറ്റ്, വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ, ജലവിതരണ കണക്ഷൻ എന്നിവക്ക് വർധനവ് ബാധകമാണ്. റേഷൻ കാർഡ് നൽകൽ, പൊലീസ് സ്റ്റേഷനിൽ നൽകുന്ന പരാതിക്ക് രസീത്, എഫ്.ഐ.ആർ പകർപ്പ് നൽകൽ, സമയബന്ധിതമായ പാസ്പോർട്ട് വെരിഫിക്കേഷൻ, സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ, വാല്യുവേഷൻ സർട്ടിഫിക്കറ്റ്, പൊസഷൻ, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, വിധവ സർട്ടിഫിക്കറ്റ് എന്നിവക്കും നിരക്കുയരും.
വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, ആശ്രിത സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ്, ബാധ്യത സർട്ടിഫിക്കറ്റ്, ബി.ടി.ആർ, നോൺ റീ മേര്യേജ് സർട്ടിഫിക്കറ്റ്, സോൾവൻസി സർട്ടിഫിക്കറ്റ് തുടങ്ങിയവക്കും നിരക്കുവർധനവ് ബാധകമാണ്. വില്ലേജ് ഒാഫിസുകൾ വഴി നൽകുന്ന സർട്ടിഫിക്കറ്റുകൾ സൗജന്യമാണെങ്കിലും അപേക്ഷ ഫീസിൽ വർധനവുണ്ടാകും. സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുേമ്പാൾ പതിക്കുന്ന സ്റ്റാമ്പിെൻറ നിരക്കും ഉയരും. കോർട്ടുഫീ സ്റ്റാമ്പിെൻറ നിരക്കും ഉയർന്നാൽ അത് കടുപ്പമേറും. അങ്ങനെയെങ്കിൽ അപേക്ഷക്കും സർട്ടിഫിക്കറ്റിനും അഞ്ച് ശതമാനം െവച്ച് നിരക്ക് കൂടുതൽ നൽേകണ്ടിവരും.
ഇതോടെ രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങൾ ബാധ്യതയാകും. പകർപ്പ്, ബാധ്യത സർട്ടിഫിക്കറ്റ്, മുക്ത്യാർ, വിൽപത്രം എന്നിവക്ക് 35-40 രൂപ വരെ നിരക്ക് വർധന ഉണ്ടാക്കും. കൂടാതെ പേപ്പറിനും മറ്റുമായി രജിസ്ട്രേഷൻ വകുപ്പിൽ ഇപ്പോൾ 18 ശതമാനം ജി.എസ്.ടി ഇൗടാക്കുന്നുണ്ട്. ജി.എസ്.ടി കൂടാതെ അഞ്ചുശതമാനം സേവന നിരക്കും നൽകേണ്ടിവരുക എന്നത് ജനങ്ങൾക്ക് ഇരുട്ടടി തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.