കുടുംബത്തിലുള്ളവരുടെ ഭൂമി കൈമാറ്റത്തിന് 1000 രൂപയുടെ മുദ്രപ്പത്രം മതി

തിരുവനന്തപുരം: കുടുംബത്തിലുള്ളവരുടെ അഞ്ചേക്കര്‍വരെ ഭൂമി കൈമാറ്റത്തിന് മുദ്രപ്പത്രം 1000 രൂപയാക്കി ഉത്തരവിറങ്ങി. എന്നാല്‍, രജിസ്ട്രേഷന്‍ ഫീസ് ഇളവില്‍ അവ്യക്തത തുടരുകയാണ്. ഇതുസംബന്ധിച്ച ഉത്തരവ് രജിസ്ട്രേഷന്‍ വകുപ്പ് ഇനിയും ഇറക്കിയില്ല. ഭാഗപത്രം, ധനനിശ്ചയം, ഒഴിവുകുറി എന്നീ ആധാരങ്ങള്‍ക്ക് ന്യായവിലയുടെ മൂന്നുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടനെയുള്ള ബജറ്റിലാണ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.
വിലയാധാരങ്ങള്‍ക്ക് ആറില്‍നിന്ന് എട്ട് ശതമാനമായും കുടുംബത്തിലുള്ളവര്‍ക്ക് ആയിരത്തില്‍നിന്ന് ന്യായവിലയുടെ മൂന്ന് ശതമാനമായുമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്തിയത്.

ഇളവ് സംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി രജിസ്ട്രേഷന്‍ ഫീസ് 25,000 രൂപ എന്നത് ഇടപാടുകാര്‍ക്ക് ലഭിക്കില്ല. മാത്രമല്ല, കുടുംബത്തിലുള്ളവരുടെ കൈമാറ്റങ്ങളായ ഭാഗപത്രം, ദാനം ആധാരങ്ങള്‍ക്ക് രണ്ടുശതമാനം രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതായും വരും. ഭാഗപത്രം, ദാനം ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് സംബന്ധിച്ച് രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ആധാരങ്ങള്‍ക്ക് ഫീസിളവ് കിട്ടാന്‍ സാധ്യതയില്ല.
സ്റ്റാമ്പ് ഡ്യൂട്ടി ഇളവിന് മുന്‍കാല പ്രാബല്യം
കുടുംബത്തിലെ വസ്തുകൈമാറ്റത്തിന്‍െറ സ്റ്റാമ്പ് ഡ്യൂട്ടി ഇളവിന് മുന്‍കാല പ്രാബല്യം. ജൂലൈ 18 മുതല്‍ ആയിരത്തിലധികം രൂപയുടെ മുദ്രപ്പത്രത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭാഗപത്രം, ധനനിശ്ചയം, ഒഴിവുകുറി എന്നീ ആധാരങ്ങള്‍ക്ക് അധികമായി നല്‍കിയ സ്റ്റാമ്പ് ഡ്യൂട്ടി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കാം. നാലുമാസം കൊണ്ടുള്ള കൈമാറ്റങ്ങളില്‍ അധികമായി ലക്ഷക്കണക്കിന് രൂപയുടെ മുദ്രപ്പത്രമാണ് ലഭിച്ചത്. അത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ വന്‍തുക തിരികെ നല്‍കേണ്ടിവരും. 

Tags:    
News Summary - stamp papper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.