മുല്ലപ്പെരിയാർ അണക്കെട്ടിലെ ജീവനക്കാർക്ക് ഉപഗ്രഹ മൊബൈൽ ഫോണുകൾ കൈമാറി സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിൽ ജോലി ചെയ്യുന്ന തമിഴ്​നാട്​ സർക്കാർ ജീവനക്കാർക്ക്​ ഉപഗ്രഹ സാറ്റലെറ്റ്​ മൊബൈൽഫോണുകൾ അനുവദിച്ചു. വിതരണം സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർവഹിച്ചു. ജലവിഭമന്ത്രി എസ്​. ദുരൈമുരുകനും ഉന്നത വകുപ്പുതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ മധ്യത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെ ലാൻഡ് ഫോൺ കണക്ഷനില്ല. അണക്കെട്ടിൽ ജീവനക്കാർ 14 കിലോമീറ്ററോളം ബോട്ടിൽ യാത്ര ചെയ്യുന്നു. സുരക്ഷിതത്വത്തിന് ആശയവിനിമയ സേവനം അത്യന്താപേക്ഷിതമാണെന്ന ജലവിഭവ വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. ഈ സമയത്ത്​ മൊത്തം ആറ്​ സെറ്റ് സാറ്റലൈറ്റ് ഫോണുകളാണ്​ നൽകിയത്​. ഇതിന്‍റെ ഒരു വർഷത്തെ സർവീസ് ചാർജായി 9.50 ലക്ഷം രൂപ വകയിരുത്തി.

സാറ്റലൈറ്റ് ടവർ സർവീസ് കണക്ഷൻ ഇല്ലാതെ നിബിഡ വനത്തിനുള്ളിൽ ഈ ഫോണുകൾ ഉപയോഗിക്കാം. പെരിയാർ ഡാമിലെയും ഡാം ഫെറി റൂട്ടിലെയും എൻജിനീയർമാർക്കും ജീവനക്കാർക്കും ഏത് സമയത്തും ഏത് സാഹചര്യത്തിലും മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ ഇത് സഹായകമാവും.

Tags:    
News Summary - Stalin hands over satellite mobile phones to Mullaperiyar Dam staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.