അഴീക്കോട്: അന്ധതയെ പൊരുതിത്തോൽപിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീഹരി രാജേഷിനെ ദയ ചാരിറ്റബ്ള്‍ ട്രസ്റ്റ്് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.
ജേതാവിനുള്ള ഉപഹാരവും 10,000 രൂപയുടെ കാഷ് അവാര്‍ഡും ട്രസ്റ്റ്് ചെയര്മാന് ഡോ. എന്‍.കെ. സൂരജ് ശ്രീഹരിക്ക് കൈമാറി. ട്രസ്റ്റ്് പ്രവര്‍ത്തകരായ കെ. രാജേന്ദ്രന്, വി. നജീഷ്, പ്രദീപന്, പി.യു. സൂരജ്, കെ. സന്തോഷ്, ടി.വി. സിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഴീക്കോട് മൈലാടത്തടം സ്വദേശികളായ രാജേഷിെൻറയും ശ്രീവിദ്യയുടെയും മകനാണ്. ഉപരിപഠനത്തിന് ഹ്യുമാനിറ്റീസ് സോഷ്യോളജി തിരഞ്ഞെടുത്ത് ഐ.എ.എസ് നേടണമെന്നാണ് ആഗ്രഹമെന്ന് ശ്രീഹരി പറഞ്ഞു. അധ്യാപകരുടെ ക്ലാസും നോട്ടുകളും ബ്രെയിലി ലിപിയില്‍ കുറിച്ചെടുത്താണ് പഠിച്ചത്. വീട്ടില്‍ പാഠപുസ്തകങ്ങള്‍ അമ്മയും സുഹൃത്തുക്കളും വായിച്ചുകൊടുക്കും. പഠനത്തോടുള്ള ശ്രീഹരിയുടെ താല്പര്യം മനസ്സിലാക്കിയ അധ്യാപകര്‍ രാത്രി വീട്ടിലെത്തിയും പഠിപ്പിച്ചു. സുഹൃത്തായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജനിഷയുടെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.