''കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ'' അബ്ദുറബ്ബിന് മറുപടിയുമായി ശിവന്‍കുട്ടി

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് പിന്നാലെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ''കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ'' എന്നാണ് അബ്ദുറബ്ബിന്റെ പോസ്റ്റ് ഷെയർ ചെയ്ത ശേഷം മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

Full View

''കുട്ടികളേ, നിങ്ങള് പൊളിയാണ്...എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ...!'' എന്നിങ്ങനെയാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മറുപടിയുമായാണ് ശിവൻകുട്ടി രംഗത്തെത്തിയത്.

കഴിഞ്ഞ വർഷവും എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ സമൂഹ മാധ്യമത്തിൽ പ്രതികരണവുമായി അബ്ദുറബ്ബ് ​എത്തിയിരുന്നു. ''വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോൾ മനസ്സിലായോ'' എന്നായിരുന്നു ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയതിന്റെ പേരിൽ സി.പി.എം സൈബർ പോരാളികൾ അദ്ദേഹത്തെ ട്രോളിയിരുന്നു. 99.26 ശതമാനമാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയശതമാനം.

Tags:    
News Summary - SSLC Result: Sivankutty replies to Abdurabb's troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.