തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മെയ് 21നും 29നും ഇടയിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13ന് തുടങ്ങും.
പ്രൈമറി-അപ്പർ പ്രൈമറി അധ്യാപകരുടെ ഓൺലൈൻ പരീശീലനം ആരംഭിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലൂടെയും പരീശീലനം നൽകും. സ്കൂളുകൾ തുറക്കാൻ വൈകിയാലും വിക്ടേഴ്സ് ചാനലിലൂടെ അധ്യയനം തുടങ്ങും. മൊബൈലിലും വെബിലും ക്ലാസുകളുണ്ടാകും. ഇത്തരം സംവിധാനങ്ങളില്ലാത്ത വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.