എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്​ പൂർത്തിയാകും; മൂല്യനിർണയം 16 മുതൽ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ ബ​യോ​ള​ജി​യാ​ണ്​ അ​വ​സാ​ന പ​രീ​ക്ഷ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ര​ണ്ട്​ പ​രീ​ക്ഷ​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ 16ന്​ ​തു​ട​ങ്ങും. ഏ​പ്രി​ൽ ഏ​ഴി​ന്​ തു​ട​ങ്ങാ​നി​രു​ന്ന മൂ​ല്യ​നി​ർ​ണ​യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 16ലേ​ക്ക്​ മാ​റ്റി​യ​ത്.

പ​ശ്​​ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​യി​രു​ന്നു. ഇ​വ​ർ​ക്ക്​ പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ ആ​ലോ​ച​ന. ഏ​പ്രി​ൽ ആ​റി​ന്​ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം.

കേ​ര​ള​ത്തി​ൽ 3031 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,17,497ഉം ​ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ 386ഉം ​ഗ​ൾ​ഫി​ൽ ഏ​ഴ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ 633ഉം ​കു​ട്ടി​ക​ളാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മൂ​ല്യ​നി​ർ​ണ​യ തീ​യ​തി മാ​റ്റി​യ​തി​നാ​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച രീ​തി​യി​ൽ മേ​യ്​ എ​ട്ടി​ന് എ​സ്.​എ​സ്.​എ​ൽ.​സി​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ വി​വ​രം.

Tags:    
News Summary - SSLC exam to conclude today; evaluation from 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.