എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ 4.55 ലക്ഷംപേര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍കുറവ്. 4,55,920 വിദ്യാര്‍ഥികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20,453 വിദ്യാര്‍ഥികളുടെ കുറവ്. കഴിഞ്ഞവര്‍ഷം 4,76,373 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. 2010ലാണ് ഇതിനെക്കാള്‍ കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയത്. 4.50 ലക്ഷംപേരാണ് ആ വര്‍ഷം പരീക്ഷക്കിരുന്നത്.

ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് -27,228. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് -2344. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതില്‍ രണ്ടാം സ്ഥാനത്ത് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയാണ് -20,619.

പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 19,797പേര്‍ പരീക്ഷ എഴുതും. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതില്‍ രണ്ടാം സ്ഥാനത്ത് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയും (3622പേര്‍) മൂന്നാം സ്ഥാനത്ത് പാലാ വിദ്യാഭ്യാസ ജില്ല (3655)യുമാണ്. കൂടുതല്‍പേര്‍ പരീക്ഷ എഴുതുന്ന സ്കൂള്‍ മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആണ് -2233പേര്‍. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ 27ന് അവസാനിക്കും.

 

Tags:    
News Summary - sslc exam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.