റസീനയുടെ മൃതദേഹം ശ്രീലങ്കയിൽ സംസ്കരിക്കും

തിരുവനന്തപുരം: ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ശ് രീലങ്കയിൽതന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഒാഫിസ്​ അറിയിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈകമീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ശ്രീലങ്കയിൽ തന്നെ സംസ്​കാര ചടങ്ങുകൾ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.

മൊഗ്രാൽപുത്തൂരിലെ പി.എസ്. അബ്ദുല്ലയുടെ മകളും കർണാടക ബൈക്കംപാടി കുക്കാടി അബ്​ദുൽ ഖാദറുടെ ഭാര്യയുമായ പി.എസ്. റസീന (58) കൊളംബോയിൽ ഷാൻഗ്രില ഹോട്ടലിലുണ്ടായ സ്​ഫോടനത്തിലാണ്​ കൊല്ലപ്പെട്ടത്​.

ദുബൈയിൽ താമസിച്ചുവരുന്ന റസീനയും ഭർത്താവും അവധിക്ക് കൊളംബോയിലുള്ള ബന്ധുക്കളെ കാണാനെത്തിയതായിരുന്നു. കൊളംബോയിൽ ഷാൻഗ്രില ഹോട്ടലിലായിരുന്നു താമസം. ഞായറാഴ്ച അബ്​ദുൽ ഖാദർ ദുബൈയിലേക്ക് പോയശേഷം നാട്ടിലേക്ക് വരാൻ ഹോട്ടൽമുറിയൊഴിഞ്ഞു റസീന പുറത്തു വരുന്നതിനിടെയാണ് സ്ഫോടനം.

കൊളംബോയിൽ വ്യാപാരികളാണ് ഹസീനയുടെ കുടുംബം. സഹോദരനാണ് ഹസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

Tags:    
News Summary - Srilanka Blast- Razeena's dead body may cremate in Srilanka - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.