ശ്രീകാര്യം മണ്ണിടിച്ചിൽ: ദീപകിനെ പുറത്തെടുത്തത് 4.30 മണിക്കൂർ രക്ഷപ്രവർത്തനത്തിലൂടെ

തിരുവനന്തപുരം: ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ടബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ നിന്നും പുറത്തെടുത്തത് നീണ്ട 4.30 മണിക്കൂർ രക്ഷപ്രവർത്തനത്തിലൂടെ. രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു.ഇന്നു രാവിലെ 10.09 നാണ് അശോകൻ എന്നയാൾ ശ്രീകാര്യം മടത്തുനട അമ്പലത്തിനു സമീപം ശ്രീകാര്യം- കഴക്കൂട്ടം സീവേജ് പൈപ്പ് ലൈനിലായി കുഴിച്ച കുഴിയിൽ രണ്ട് തൊഴിലാളികൾ മണ്ണിടിഞ്ഞു അകപ്പെട്ടത്.

10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഏകദേശം 15 അടിയോളം ആഴമുള്ള 1.5 മീറ്റർ വീതിയുമുള്ള സീവേജിനായി കുഴിക്കുന്ന കുഴിയുടെ ഒരു വശം ഇടിഞ്ഞു രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടുകിടക്കുന്ന കാഴ്ചയാണ് കണ്ടത്.

ഒരാൾ ഭാഗികമായും മറ്റൊരാൾ മുഴുവനായും മണ്ണിനടിയിൽ പെട്ടുപോയി നിലയിലായിരുന്നു. ഉടൻ തന്നെ സേന മണ്ണിനടിയിൽ പൂർണമായി പെട്ടുപോയ ആളുടെ മുഖത്തെയും തലയിലും മൂടിയ മണ്ണ് നീക്കം ചെയ്തു. ആൾക്ക് സേനയുടെ എയർ സിലിണ്ടർ ഉപയോഗിച്ച് ശ്വാസം നൽകി. തുടർന്ന് അയാളെ സുരക്ഷിതമാക്കിയ ശേഷം ഭാഗികമായി മണ്ണിലായിപ്പോയ വിനയനെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

അടുത്ത പരിശ്രമം വളരെ ദുർഘടം നിറഞ്ഞതായിരുന്നു. കൃത്യമായി യന്ത്രങ്ങളോ മറ്റു ആധുനിക ഉപകരണങ്ങളോ ഉപയോഗിച്ച് മണ്ണ് മാറ്റുക പ്രയോഗികമായിരുന്നില്ല. ആ ഭാഗത്തെ മണ്ണ് വയൽ മണ്ണ് ആയതിനാലും കളിമണ്ണിന്റെയും ചെളിയുടെയും നീരോഴുക്കിന്റെയും സാന്നിധ്യം രക്ഷപ്രേവർത്തനത്തെ സാരമായി ബാധിച്ചു. സേന പലകകളും പൈപ്പുകളും കോൺക്രീറ്റ് നായി എത്തിച്ച ഇരുമ്പ് പ്ലേറ്റുകളും ഉപയോഗിച്ച് മണ്ണിടിച്ചിൽ ഉണ്ടാകാതെ സാവധാനം മണ്ണ് നീക്കം ചെയ്തു.

ഒരു വശത്തു നിന്നും മണ്ണ് നീക്കം ചെയ്യുമ്പോളും മുവശത്ത് കൂടുതൽ മണ്ണ് ദേഹത്തേക്ക് വീഴുന്നുണ്ടായിരുന്നു.ഒടുവിൽ നീണ്ട 4.30 മണിക്കൂറതെ രക്ഷപ്രവർത്തനത്തിന് ശേഷം ദീപകിനെ മണ്ണിനടിയിൽ നിന്നും പുറത്തേക്കു വരുമ്പോൾ നാട്ടുകാരും പോലീസും മീഡിയയും ഹർഷാരവത്തോടെ ആണ് ആഘോഷിച്ചു. ദീപക്കിനെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

ഈ രക്ഷപ്രവർത്തനത്തിൽ തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഷാജിഖാൻ, അജിത് കുമാർ, അനിൽകുമാർ, മഹേഷ്കുമാർ, വിഷ്ണുനാരായണൻ, അനു, സജിത്ത് പ്രദോഷ്, വിജിൻ, ശിവകുമാർ, സതീശൻ നായർ എന്നിവരും ചാക്ക നിലയത്തിൽ നിന്നും രതീഷ്മോഹൻ, മനോജ്‌, ഹാപ്പിമോൻ, കഴക്കൂട്ടം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഗോപകുറിന്റെ നേതൃത്വത്തിൽ നിസാർ, അരുൺ, അനുരാജ്, ജിതിൻ, സന്തോഷ്‌, അനിൽകുമാർ, വിപിൻ കുമാർ തുടങ്ങിയ സേനങ്ങങ്ങൾ പങ്കെടുത്തു.

Tags:    
News Summary - Srikariyam Landslide: Deepak was pulled out from under the ground after a long 4.30 hour rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.