തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന െ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ചീഫ് സെക്രട്ടറി ടോം ജോസാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉത്തരവ് പുറത്തിറക്കിയത്. ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണത്തിനും ന ിർദേശം നൽകി.
ഗുരുതര പരിക്കില്ലെന്ന് കണ്ട് ഞായറാഴ്ച മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയ ശ്രീറാ മിനെ മണിക്കൂറുകൾക്കകം ആശുപത്രിയിലെ മൾട്ടി സ്‌പെഷാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയ മ്യൂസിയം എസ്.െഎ ജയപ്രകാശിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഹാർവാഡ് യൂനിവേഴ്സിറ്റിയിലെ പഠനാവധി കഴിഞ്ഞ് തിരികെയെത്തിയ ശ്രീറാമിനെ സർവേ ആൻഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടറായി നിയമിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമീഷണര്‍, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ തസ്തികകളും നല്‍കിയിരുന്നു. പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിന് തലേന്നാളാണ് ശ്രീറാം കേസിൽപെടുന്നത്.
ഒാള്‍ ഇന്ത്യ സര്‍വിസസ് (ഡിസിപ്ലിന്‍ ആൻഡ് അപ്പീല്‍) റൂള്‍സ് 1969 ലെ റൂള്‍ 3(3) അനുസരിച്ചാണ് സസ്പെന്‍ഷന്‍.
സർക്കാറിെൻറ വിവേചനാധികാരത്തിെൻറകൂടി അടിസ്ഥാനത്തിലാണ് നടപടി. ചട്ടം അനുസരിച്ച് ശ്രീറാമിന് അലവന്‍സുകൾ ലഭിക്കും. കേസിൽപെടുന്ന സർക്കാർ ഉദ്യോഗസ്ഥൻ റിമാൻഡിലായാൽ സസ്പെൻഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. ശ്രീറാമിെൻറ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.