ശ്രീജിത്തിനെ ഡോക്ടർ പരിശോധിച്ചില്ലെന്ന് ഭാര്യ അഖില

വാരാപ്പുഴ: ശ്രീജിത്തിനെ മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ അഖില. പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ശ്രീജിത്തിനെ പരിശോധിച്ചിട്ടില്ലെന്ന് അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ പൊലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടർ നൽകിയതെന്നും അഖില വ്യക്തമാക്കി. 

നേരത്തെ ഉണ്ടായ പരിക്കാണെന്ന തരത്തിലാണ് ഡോക്ടർ റിപ്പോർട്ട് നൽകിയത്. ശരിയായ രീതിയിൽ ശ്രീജിത്തിനെ ലേഡി ഡോക്ടർ പരിശോധിച്ചില്ല. പരിശോധിച്ചിരുന്നെങ്കിൽ ശ്രീജിത്തിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നു. മെഡിക്കൽ പരിശോധനക്ക് പോയപ്പോൾ ഡോക്ടർ ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ടു നൽകി. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഖില ആവശ്യപ്പെട്ടു.

Tags:    
News Summary - sreejith custody death: Wife Akhila Attack to Paravoor Taluk Hospital Doctor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.