ശ്രീജിത്തി​െൻറ മാതാവിനൊപ്പം മുനവ്വറലി തങ്ങൾ ഗവർണറെ കണ്ടു

തിരുവനന്തപുരം: സഹോദര​​െൻറ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്ര​േട്ടറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീജിത്തി​​െൻറ വിഷയത്തിൽ ഇടപെടണമെന്നാവശ്യ​പ്പെട്ട്​ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഗവര്‍ണര്‍ ജസ്​റ്റിസ് പി. സദാശിവത്തെ കണ്ടു. ശ്രീജി​ത്തി​​െൻറ മാതാവും സഹോദരിയും ഒപ്പമുണ്ടായിരുന്നു.
 
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതികളുടെ വിശദാംശങ്ങളും മറ്റു രേഖകളുമായി ബുധനാഴ്ച വീണ്ടും തന്നെ കാണാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. സമരപ്പന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷമാണ് മുനവ്വറലി തങ്ങൾ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.  ശ്രീജിത്തിനും കുടുംബത്തിനും യൂത്ത് ലീഗി​​െൻറ പൂര്‍ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി. കേരളീയ സമൂഹത്തി​​െൻറ പൊതുവികാരമാണ് ശ്രീജിത്തിന് നീതി ലഭിക്കണമെന്നതെന്നും ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ജനം ഇടപെടുമെന്നതിന് തെളിവാണ് സമരത്തിന് ദിനേന ഏറിവരുന്ന ജനപിന്തുണയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 
 

Full View
Tags:    
News Summary - SREEJEEV CUSTODY DEATH: Munavvarali Thangal and SREEJEEV's Mother Visit Kerala Governor - KERALA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.