ന്യൂഡൽഹി: തിരുവനന്തപുരം ചിറയിൻകീഴ് എസ്.ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച് സെൻററിൽ ഇൗ വർഷം എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇൗ അക്കാദമിക് വർഷത്തേക്ക് കോളജ് നൽകിയ അപേക്ഷ അടുത്ത വർഷം പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയോട് നിർദേശിച്ചു.
ഇതിനായി അടുത്ത വർഷം പുതുതായി പരിശോധന നടത്താനും സുപ്രീംകോടതി മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയോട് നിർദേശിച്ചു. കോളജിെൻറ പോരായ്മകൾ കാണിച്ച് ഡിസംബറിൽ മെഡിക്കൽ കൗൺസിൽ അയച്ച കത്തിൽ നടപടി എടുത്തിരുന്നുവെന്നു കാണിച്ച് ജനുവരിയിൽ കോളജ് സുപ്രീംേകാടതിയെ സമീപിച്ചെങ്കിലും അന്ന് ഹരജി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.