തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ഇടപാടിലെ വിവരശേഖരണം മൂലധന ശക്തികൾക്കുവേണ്ടിയെ ന്ന വാദം ശക്തമാകുന്നു. എൻ.എസ്. മാധവനടക്കം ഇടത് സഹയാത്രികരായ എഴുത്തുകാരും സർക്കാ ർ നിലപാടിനോട് വിയോജിക്കുകയാണ്. സ്വകാര്യതക്ക് തരിമ്പും വില കൽപിക്കാത്ത വിവരശേഖ രണമാണ് സ്പ്രിംഗ്ലര്‍ ഇടപാടില്‍ അനുവദിച്ചത്.
പൊതുജന ആരോഗ്യസേവനത്തിനെന്ന പേര ില് ശേഖരിക്കുന്ന വിവരങ്ങള്‍ അവരറിയാതെ മരുന്നുൽപാദകര്ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റും അസംസ്കൃത വസ്തുവാകാം. പൊതുഉടമസ്ഥതയുടെ പുറംചട്ടക്കുള്ളില്‍ മറഞ്ഞുനിന്ന് ലാഭം കൊയ്യാന്‍ സ്വകാര്യ മൂലധനത്തിന് പേരാക്ഷ വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തതെന്നാണ് ആേക്ഷപം.
ജനകീയ ചെറുത്തുനില്പിലൂടെ പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കേരളത്തിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചെപ്പട്ട രീതിയില്‍ കോവിഡിനെ നേരിടാന്‍ കഴിഞ്ഞത്.
സംസ്ഥാനത്തെ ആരോഗ്യമേഖല ഇപ്പോഴും വലിയൊരളവില്‍ പൊതുമേഖലയിലായതും ആരോഗ്യ-സന്നദ്ധപ്രവര്‍ത്തകരെ വലിയതോതില്‍ അണിനിരത്താന്‍ കഴിഞ്ഞതിെൻറയും പിന്‍ബലത്തിലാണ് താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഈ മഹാമാരിയെ നേരിടാനായത്. അതിനെ ദുർബലപ്പെടുത്തുകയാണ് സ്പ്രിംഗ്ലർ ഇടപാട്.
പൊതുമേഖലയുടെ കരുത്താണ് ക്യൂബയും വിയറ്റ്നാമും ചൂണ്ടിക്കാട്ടിയത്. എന്നാൽ, മെച്ചപ്പെട്ട ചികത്സാ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് കരുതിയ അേമരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് കോവിഡ് ഏറ്റവുമധികം ജീവനെടുത്തത്. പൊതുമേഖലാ ചികിത്സ സൗകര്യങ്ങള്‍ വെട്ടിക്കുറച്ച നവ ഉദാരീകരണ നയങ്ങളാണ് ഇതിന് പ്രധാന കാരണം. അമേരിക്കയില്‍ ബഹുഭൂരിപക്ഷം ദരിദ്രര്‍ക്കും പ്രാഥമിക ചികിത്സപോലും അപ്രാപ്യമായെന്നും ഇടതു സഹയാത്രികരായ ബുദ്ധിജീവികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.