അമേരിക്കൻ മരുന്നുകമ്പനിക്ക്​ വിവരം നൽകുന്നത്​ സ്​പ്രിൻക്ലർ

തിരുവനന്തപുരം: ഡാറ്റ കൈമാറ്റ വിവാദത്തിൽ ആരോപണവിധേയമായ സ്​പ്രിൻക്ലർ കമ്പനിക്ക്​ മരുന്നുകമ്പനികളുമായി ബന്ധ മെന്ന്​ റിപ്പോർട്ട്​. വൻകിട മരുന്നുനിർമാണ കമ്പനിയായ ഫൈസറുമായാണ്​ സ്​പ്രിൻക്ലറിന്​ ബന്ധമുള്ളത്​. ഫൈസർ കോവി ഡ്​​ രോഗികളുടെ വിവരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്​.

കോവിഡ്​ പ്രതിരോധത്തിനുള്ള ആൻറിവൈറൽ മരു ന്നും വാക്​സിനും നിർമിക്കുന്ന കമ്പനിയാണ്​ ഫൈസർ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്​സൈറ്റിലുണ്ട്​. സ്​പ്രിൻക്ലർ ശേഖരിക്കുന്ന വിവരങ്ങൾ മരുന്നുകമ്പനിക്ക്​ ചോരുമെന്ന ആരോപണങ്ങൾക്കിടയിലാണ്​ പുതിയ ബന്ധം പുറത്തുവരുന്നത്​.

രോഗികളു​െട വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നത്​ സ്​പ്രിൻക്ലർ വഴിയാണെന്ന്​ ഫൈസറി​​െൻറ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോൾഡെ 2017ൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 21ാം നൂറ്റാണ്ടി​​െൻറ ഇന്ധനം ഡാറ്റയാണെന്ന്​ അഭിപ്രായപ്പെട്ടയാളാണ്​ സറാ ​ഹോൾഡെ.

സ്പ്രിൻക്ലറുടെ ആരോഗ്യമേഖലയിലെ ഉപഭോക്താക്കളുടെ കൂട്ടത്തില്‍ ഫൈസറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലോകത്ത് പടര്‍ന്നു പിടിച്ചതോടെ മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫൈസര്‍. സ്പ്രിൻക്ലർ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ മരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്പ്രിൻക്ലര്‍ക്ക് വന്‍കിട മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് വളരെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - Sprinkler's affiliation with medicine company -report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.