????????????????????

സ്​പിരിറ്റ്​ ഇൻ ജീസസ്​ കൂട്ടായ്​മക്ക്​ പാപ്പാത്തിച്ചോല വിശുദ്ധ കേ​ന്ദ്രം

തൊടുപുഴ: സ്പിരിറ്റ് ഇൻ ജീസസ് പ്രാർഥന ഗ്രൂപ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോം സഖറിയക്കെതിരെ കേസെടുത്തതോടെ കൂട്ടായ്മയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നു. തൃശൂർ കുരിയച്ചിറ കേന്ദ്രമായാണ് സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി പ്രവർത്തിക്കുന്നത്. കുരിശിനെ മാത്രം ആരാധിക്കുന്ന വ്യക്തികേന്ദ്രീകൃത സഭയായതിനാൽ മറ്റ് ക്രൈസ്തവ സഭകളുടെ പിന്തുണ ഇവർക്കില്ല. യേശുവിെൻറ വെളിപാട് 24 വർഷം മുമ്പ് തനിക്കുണ്ടായതായാണ് അധ്യക്ഷെൻറ അവകാശ വാദം.ഇടുക്കി ജില്ലയിൽ സഭക്ക് വേണ്ടത്ര പ്രചാരമില്ല. പാപ്പാത്തിച്ചോലയെ വിശുദ്ധ കേന്ദ്രമായാണ് ഇവർ കാണുന്നത്. ഒേട്ടറെ അദ്ഭുതങ്ങൾ ഇവിടെ സംഭവിച്ചതായും ഇവർ വ്യക്തമാക്കുന്നു. 

മിനിസ്ട്രിക്ക് സൂര്യനെല്ലി കൂടാതെ കേരളത്തിൽ പാലാരിവട്ടത്ത് ഒരു കേന്ദ്രം പ്രവർത്തിക്കുന്നതായി അംഗങ്ങൾ പറയുന്നു. എല്ലാ മാസവും 13ന് പാപ്പാത്തിച്ചോലയിലെ മലയിലേക്ക് ജപമാല റാലിയും ഇവർ നടത്തിവരുന്നു. മറ്റ് സഭകളിൽനിന്ന് വേറിട്ട വിശ്വാസങ്ങളും ആരാധന രീതികളുമാണ് ഇവർ പുലർത്തുന്നത്. മരിച്ചുപോയവരുടെ ആത്മാവിനെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും സംഘടന ഉന്നയിക്കുന്നുണ്ട്. മുഖ്യധാര ക്രൈസ്തവ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. കുരിശ് സ്ഥാപിച്ചതിെൻറ ഉത്തരവാദിത്തം പൊളിക്കലിന് ശേഷവും സംഘടന ഏറ്റെടുത്തിട്ടില്ല. പൊളിച്ചതും വീണ്ടും സ്ഥാപിച്ചതുമായ കുരിശ് തങ്ങളുടെ അറിവോടെയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Tags:    
News Summary - spirit in jesus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.