തിരുവനന്തപുരം-മാൾഡ സ്പെഷ്യൽ ട്രെയി൯ എട്ടിനും 11നും

പാലക്കാട്​: തിരുവനന്തപുരം സെൻട്രൽ-മാൾഡ ടൗൺ സൂപ്പർ ഫാസ്​റ്റ്​ വേനൽകാല സ്‌പെഷ്യൽ ട്രെയിൻ( 06185) പാലക്കാട്​ ജംഗ്​ഷൻ, ചെന്നൈ സെൻട്രൽ വഴി രണ്ടു സർവീസുകൾ നടത്തുമെന്ന്​ റെയിൽവേ അറിയിച്ചു. 

തിരുവനന്തപുരം സെൻട്രലിൽനിന്ന് മേയ് എട്ട് (ശനി), 11 (ചൊവ്വ) തീയതികളിൽ വൈകീട്ട്​ ആറിന്​ പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം രാത്രി 8.10 ന് മാൾഡയിലെത്തും. 06186 മാൾഡ ടൗൺ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്​റ്റ്​ സമ്മർ സ്‌പെഷ്യൽ മേയ്​ 11, 14 തീയതികളിൽ വൈകീട്ട്​ 7.45 ന് മാൾഡയിനിന്ന് പുറപ്പെടും. മൂന്നാംദിവസം രാത്രി 11.10ന്​ തിരുവനന്തപുരം സെൻട്രലി​ലിൽ എത്തും.

Tags:    
News Summary - Trivandrum & Malda Town, Special Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.