?????????? ??????? ?????????? ??????? ??????????

ഡൽഹിയിൽനിന്നുള്ള പ്രത്യേക ട്രെയിൻ കോഴിക്കോട്ടെത്തി

കോഴിക്കോട്: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. കേരളത്തിലെ ആദ്യ സ്​റ്റോപ്പാണ്​ കോഴിക്കോട്. രാത്രി 10 മണിയോടെയാണ് ട്രെയിൻ എത്തിയത്. 165 പേരാണ്​ കോഴിക്കോട്ടിറങ്ങുന്നത്​. 

അടുത്ത സ്​റ്റേഷനായ എറണാകുളത്ത്​ 258 പേരുമിറങ്ങും. ട്രെയിൻ രാത്രി എട്ട്​ മണിയോടെ കാഞ്ഞങ്ങാട്​ പിന്നിട്ടിരുന്നു. പുലർച്ചെ 1.40ഓടെ എറണാകുളത്തും 5.25ന് തിരുവനന്തപുരത്തുമെത്തും. 

യാത്രക്കാരെ സ്വീകരിക്കാൻ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിലെ മുന്നൊരുക്കം
 

വിദ്യാർഥികളും രോഗികളും ഗർഭിണികളും വിനോദയാത്രക്ക്​ ​േപായി കുടുങ്ങിയവരും ട്രെയിനിലുണ്ട്​. വിശദമായ പരിശോധനകൾക്ക് ശേഷമാണ് യാത്രികരെ പുറത്തെത്തിക്കുക. രോഗലക്ഷണങ്ങളുള്ളവരെ സർക്കാർ ഏർപ്പെടുത്തിയ ക്വാറന്‍റീനിലേക്കും അല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീനിലേക്കും അയക്കും. 

എറണാകുളം സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയ ഇരിപ്പിടങ്ങൾ
 

 

Tags:    
News Summary - special train enters kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.