Posted On
date_range Updated On
date_range കേരളത്തെ ബാധിക്കാത്ത വിഷയം ചർച്ച ചെയ്യേണ്ടതുണ്ടോ -കെ.എം മാണി
തിരുവനന്തപുരം: കശാപ്പ് നിരോധനത്തിനെതിരെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അനാവശ്യമാണെന്ന് കെ.എം മാണി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തെ ബാധിക്കുന്നതല്ല. അത് പഞ്ചാബിനെയും വെസ്റ്റ് ബംഗാളിനെയും പോലുള്ള സംസ്ഥാനങ്ങെളയാണ് ബാധിക്കുന്നത്. കേരളത്തെ ബാധിക്കാത്ത വിഷയത്തെ കുറിച്ച് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിൽ കാര്യമില്ലെന്നും കെ.എം മാണി പറഞ്ഞു. കൂടാതെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.