സഭ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം: മാര്‍ഗനിർദേശങ്ങള്‍ പുതുക്കുമെന്ന് സ്പീക്കർ

തിരുവനന്തപുരം: നിയമസഭ നടപടികളുടെ തത്സമയ സംപ്രേഷണം സഭ ടി.വി വഴി നടത്തുമ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾകൂടി ഉള്‍പ്പെടുത്തുന്ന പാര്‍ലമെന്റിലെ മാതൃക സ്വീകരിക്കണമെന്ന നിർദേശം വിശദമായി പരിശോധിച്ച് ഉടൻ മാര്‍ഗനിർദേശങ്ങള്‍ പുതുക്കുമെന്ന് സ്പീക്കറുടെ റൂളിങ്​​.

സഭ ടി.വി വഴിയുള്ള തത്സമയ സംപ്രേഷണത്തിലെ അപാകത സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതി പരിശോധിച്ചാണ്​ നടപടി.

വിലക്ക് ലംഘിച്ച്​ സഭാതലത്തിലും പരിസരത്തുംനിന്നുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുകൊടുക്കുന്ന സാഹചര്യത്തില്‍ അതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടന്‍ പുറപ്പെടുവിക്കുമെന്നും സ്പീക്കർ അറിയിച്ചു.

Tags:    
News Summary - Speaker says about updating the guidelines of Sabha TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.