പ്രതീകാത്മക ചിത്രം

ഗുഡ്സ് ട്രെയിനിന്റെ ചക്രങ്ങൾ ഉരസി തീപ്പൊരി പടർന്നു; അപകടം ഒഴിവായി

നാഗർകോവിൽ: കൊച്ചിയിൽ നിന്നും തിരുനെൽവേലിക്ക് പോവുകയായിരുന്ന ഗുഡ്സ് ടാങ്കർ ട്രെയിനിന്റെ ചക്രങ്ങൾ ഉരസി തീപ്പൊരി പടർന്നത് ആശങ്ക പരത്തി. അവസാന ബോഗിയുടെ ചക്രങ്ങൾ പാർവതിപുരത്ത്  പാളത്തിൽ ഉരസി തീപൊരി പടരുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഗാർഡ് എഞ്ചിൻ ഡ്രൈവർക്ക് വിവരം നൽകി ട്രെയിൻ നിർത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ചക്രത്തിൽ ബ്രേക്ക് പിടിക്കാത്തതാണ് ഉരസലിന് കാരണമെന്ന് തെളിഞ്ഞു. അര മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച് ട്രെയിൻ കടന്നുപോയി. ബോഗികളിൽ ഡീസലാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു.

Tags:    
News Summary - sparks from Goods train's wheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.