ആലപ്പുഴ: കടിച്ചമർത്തിയ വേദനയുമായി പാടിയപ്പോഴും ഇങ്ങനെയൊരു ഭാഗ്യം സൗഭാഗ്യ പ്ര തീക്ഷിച്ചിരുന്നില്ല. വാഹനാപകടത്തിൽപെട്ട് കാലൊടിഞ്ഞിട്ടും കൂട്ടുകാരുടെ ഒപ്പന ക്ക് പാടാൻ കഴിയണേ എന്നുമാത്രമായിരുന്നു ആഗ്രഹം. അങ്ങനെ ആശുപത്രിയിൽനിന്ന് കിടന് ന കട്ടിലോടെ ഒപ്പനവേദിയിലെത്തി പാടിക്കഴിഞ്ഞ് നിറകൺചിരിയോടെ നിന്ന സൗഭാഗ്യക്കുമുന്നിൽ ആ വാർത്തയെത്തി, തനിക്ക് സിനിമയിൽ പാടാൻ അവസരം കിട്ടിയിരിക്കുന്നു.
നിർമാതാവ് നൗഷാദ് ആലത്തൂരാണ് തെൻറ പുതിയ ചിത്രമായ ‘വൈറൽ 19’ൽ പാടാൻ കൊല്ലം തേവള്ളി ബോയ്സ് ഹൈസ്കൂളിലെ ഒപ്പന സംഘത്തിെൻറ ഒന്നാം പാട്ടുകാരിയായ പ്ലസ് വൺകാരി സൗഭാഗ്യയെ ക്ഷണിച്ചിരിക്കുന്നത്. സൗഭാഗ്യയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നൗഷാദ് ആലത്തൂർ കലോത്സവ നഗരിയിൽ പ്രഖ്യാപനവും നടത്തി. ജില്ല കലോത്സവത്തിൽ രണ്ട് ടീം ഒപ്പത്തിനൊപ്പം മാറ്റുരച്ചപ്പോൾ ‘പേരി ഇശൽ ശുഹദായത്ത്’ മനോഹരമായി പാടി സൗഭാഗ്യയാണ് ടീമിനെ സംസ്ഥാന കലോത്സവത്തിൽ എത്തിച്ചത്. അവൾ ഇൗണമിട്ടാൽ വിജയം കൂടെപോരുമെന്ന വിശ്വാസമാണ് കൂട്ടുകാർക്ക്.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂൾ വിട്ട് അച്ഛൻ സുരേഷിനൊപ്പം ബൈക്കിൽ പോകവെ കാറിടിച്ച് ഇടതുകാൽമുട്ടിന് താഴെ ഒടിയുകയായിരുന്നു. പ്ലാസ്റ്റർ ഇട്ടതോടെ മത്സരദിനവും കാത്ത് ആശുപത്രിയിൽ ദിവസങ്ങൾ തള്ളിനീക്കി. ആശുപത്രിയിലാണെങ്കിലും തനിക്ക് എങ്ങനെയും മേളയിലെത്തി പാടണമെന്ന് സൗഭാഗ്യ നിർബന്ധം പിടിച്ചു. അതോടെ കൂട്ടുകാരും സ്കൂൾ അധികൃതരും സൗകര്യങ്ങൾ ഒന്നൊന്നായി ഒരുക്കി. കൊല്ലം ആശ്രമം ഇ.എസ്.െഎ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ ആലപ്പുഴയിൽ എത്താൻ സഹപാഠികൾ തുക പിരിച്ചുനൽകി. സംഘാടകർ വേദിയിൽ പ്രത്യേക സംവിധാനവുമുണ്ടാക്കി. ഒന്നാംവേദിയായ ഉത്തരാസ്വയംവരത്തിനുപിന്നിലെ മുറിയിലെ ബെഞ്ചിൽ കിടത്തിയപ്പോൾ സൗഭാഗ്യക്ക് സാന്ത്വനമേകാൻ ആദ്യം ഒാടിയെത്തിയത് കൂടെ പാടുന്ന ആഷിതയും അഞ്ജലിയും. വേദിയിൽ ബെഞ്ചിട്ട് കസേരയിൽ ഇരുന്നാണ് പാടിയത്. മത്സരം പൂർത്തിയായപ്പോൾ നിറഞ്ഞ സദസ്സിൽനിന്ന് കരഘോഷം.
‘‘ആശുപത്രിയിലായതിനാൽ വേണ്ടത്ര പരിശീലനം കിട്ടിയിരുന്നില്ല. എങ്കിലും നന്നായി പാടി. സിനിമയിൽ അവസരം കിട്ടിയെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം. സിനിമയിൽ പാടണമെന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇേപ്പാൾ അപകടം ദൈവാനുഗ്രഹമായി തോന്നുന്നു’’ -മത്സരം കഴിഞ്ഞ് സൗഭാഗ്യ സ്ട്രെച്ചറിൽ കിടന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.