Posted On
date_range Updated On
date_range യുവതിക്കെതിരെ മോശം പരാമർശം: സൂരജ് പാലാക്കാരൻ മുൻകൂർ ജാമ്യം തേടി
കൊച്ചി: യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ യുട്യൂബർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതിനൽകിയ യുവതിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ് പാലാ സ്വദേശി സൂരജ് വി.സുകുമാർ എന്ന സൂരജ് പാലാക്കാരൻ ഹരജി നൽകിയത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസിൽ പരാതിക്കാരിയെ സ്വമേധയാ കക്ഷിചേർത്തു. ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
ക്രൈ ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരെയും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും സ്ഥലത്തില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.