കൊല്ലപ്പെട്ട മുഹമ്മദ്, പ്രതി ജമാൽ
ചെറുതുരുത്തി: അന്ധനായ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. ദേശമംഗലം തലശ്ശേരി ബി.എസ്.എൻ.എൽ ഓഫിസിന് സമീപം താമസിക്കുന്ന ശൗര്യംപറമ്പിൽ മുഹമ്മദാണ് (77) കൊല്ലപ്പെട്ടത്. മൃതദേഹത്തിന് കാവലിരുന്ന മകൻ ജമാലിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. രാവിലെ മുതൽ തന്നെ പിതാവും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനൊടുവിൽ കൊടുവാൾ ഉപയോഗിച്ച് ജമാൽ പിതാവിനെ വെട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലുമായി ഏഴോളം വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിലേറ്റ ശക്തമായ വെട്ടാണ് മരണകാരണം. പിതാവിനെ വെട്ടിവീഴ്ത്തിയ ശേഷം അയൽവാസിയായ കടക്കാരനെ ഫോണിൽ വിളിച്ച് ജമാൽ വിവരം അറിയിക്കുകയായിരുന്നു. കടക്കാരനാണ് ചെറുതുരുത്തി പൊലീസിൽ വിവരമറിയിച്ചത്.
കഴിഞ്ഞ ദിവസം ജമാലിെൻറ ഭാര്യയും കുട്ടികളും പിണങ്ങിപോയിരുന്നു. ഇതിൽ വലിയ അസ്വസ്ഥതയിലായിരുന്നു ഇയാൾ. കുറച്ച് കാലമായി മുഹമ്മദ് പാലക്കാട് ജില്ലയിലെ ഇരുമ്പകശ്ശേരിയിലുള്ള ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തലശ്ശേരിയിലുള്ള മകെൻറ വീട്ടിലാണ് താമസം.
ചെറുതുരുത്തി സി.ഐ സുരേന്ദ്രൻ കല്ലിയാടെൻറ നേതൃത്വത്തിലാണ് കേസന്വേഷണം. വടക്കാഞ്ചേരി കോടതിയിൽ വ്യാഴാഴ്ച ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മുഹമ്മദിെൻറ മൃതദേഹം തലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: കദീജ. മറ്റു മക്കൾ: സുഹറ, സലീന, ഫസീല, ജസീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.