ദമ്മാം: അനധികൃത സാമ്പത്തിക ഇടപാട് കേസിൽ പി.ടി.എ റഹീം എം.എൽ.എയുടെ മകനും മകളുടെ ഭർത്താവും മറ്റൊരു ബന്ധുവും സൗദി അറേബ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. എം.എൽ.എയുടെ മകന്‍ പി.ടി ഷബീർ, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി, ഇവരുടെ ബന്ധു എന്നിവരാണ് പിടിയിലായത്.
ഷബീർ ദമ്മാമിൽ ജി.ബി.എസ് ഗ്ലോബൽ സൊലൂഷൻ എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു. അറസ്റ്റിലായ ബന്ധു കൊടുവള്ളി മുനിസിപ്പാലിറ്റി ഇടതു കൗൺസിലർ വായോളി മുഹമ്മദ് മാസ്റ്ററുടെ സഹോദരൻ നാസർ വായോളിയാണ്. ഇദ്ദേഹത്തിെൻറ ഇടപാടു സംബന്ധിച്ച കേസിലാണ് മറ്റ് രണ്ട് പേരും പിടിയിലായത്. ബഹ്റൈൻ പാലം വഴി കടക്കുന്നതിനിടെ ഒരു വാഹനത്തിൽനിന്ന് സൗദി അധികൃതർ പണം പിടികൂടിയതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് ഇവരെല്ലാം അറസ്റ്റിലാവാൻ കാരണമായത്.
എന്നാൽ, ഇതു സംബന്ധിച്ച് സൗദിയിൽ ഒൗദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇത്തരം കേസുകളിൽ സാധാരണ ഒരു മാസം വരെ അറസ്റ്റിലാവുന്ന പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിക്കില്ല. അതിനു ശേഷമേ നിയമസഹായ നടപടികളുമായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പ്രതികളെ സമീപിക്കാനാവൂ. പത്തു ദിവസം മുമ്പാണ് ഇവർ കസ്റ്റഡിയിലായത്.
മകനും മരുമകനും ഹവാല ഇടപാടില്ലെന്ന് പി.ടി.എ. റഹീം
കൊടുവള്ളി: സൗദി അറേബ്യയിൽ അറസ്റ്റിലായ മകനും മരുമകനും ഹവാല ഇടപാടില്ലെന്ന് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. പറഞ്ഞുകേൾക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. 15 വർഷമായി മകൻ ഗൾഫിലാണ് ജോലിചെയ്യുന്നത്. മകെൻറയും മരുമകെൻറയും അറസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയില്ല. മൂന്നുദിവസം മുമ്പും വിളിച്ചിരുന്നു. അവസാനം വിളിച്ചപ്പോൾ ഒരു അന്വേഷണം തനിക്കെതിരെ നടക്കുന്നുെണ്ടന്ന് മകൻ പറഞ്ഞിരുന്നതായും എം.എൽ.എ പ്രതികരിച്ചു.
പി.ടി.എ. റഹീം എം.എൽ.എക്കെതിരെ മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊടുവള്ളി: കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീമിെൻറ സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊടുവള്ളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി പരാതി നൽകി. പണമിടപാടുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ മകനും മകളുടെ ഭർത്താവും മറ്റൊരു ബന്ധുവും സൗദി അറേബ്യയിൽ അറസ്റ്റിലായ സാഹചര്യത്തിൽ എം.എൽ.എയുടെയും പിടിയിലായവരുടെയും സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം.
സൗദിയിൽ പിടിയിലായ ഷബീര്‍ വായോളിയുടെ പിതാവ് മുഹമ്മദ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ കൂടെ പി.ടി.എ. റഹീം നിൽക്കുന്ന ഫോട്ടോ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത് നേരത്തേ ഏറെ രാഷ്ട്രീയ ചർച്ചക്ക് വഴിവെച്ചിരുന്നു. കോടിയേരി ബാലകൃഷ്ണൻ കൊടുവള്ളിയിലെ സ്വീകരണ പരിപാടിയിൽ മിനി കൂപ്പറിൽ യാത്ര ചെയ്തതും വിവാദമായി. പുതിയ സംഭവം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ലീഗ് നേതൃത്വം അലോചിക്കുന്നത്. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.