സോളാർ വിധി മുഖ്യമന്ത്രിക്ക് ഏറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം : സോളാര്‍ കേസില്‍ ഹൈക്കോടതി സരിതയുടെ കത്ത് ഒഴിവാക്കിയതോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ  വേട്ടയാടാനും തേജോവധം ചെയ്യാനുമുള്ള  ഇടതു സര്‍ക്കാരിന്‍റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടു. കത്ത് ഉയര്‍ത്തിക്കാട്ടി എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - solar verdict-The biggest blow to the chief minister says chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.