സോളാർ ലൈംഗിക പീഡനക്കേസ്​: കെ.സി. വേണുഗോപാലിനെതിരായ തെളിവുകൾ കൈമാറി

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കെ.സി. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി കൈമാറി. മന്ത്രി വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് സി.ബി.ഐ അന്വേഷണ സംഘത്തിന് കൈമാറിയതെന്ന് പരാതിക്കാരി പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്‍റെ രേഖകളും കൈമാറിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരായ കേസിൽ മൊഴിയെടുപ്പ് പൂർത്തിയായി.

കെ.സി. വേണുഗോപാലിന്​ പുറമെ എ.പി. അബ്​ദുല്ലക്കുട്ടിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ അടൂർ പ്രകാശ്​, ഹൈബി ഇൗഡൻ, ​എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ പ്രതി ചേർത്താണ്​ കേസ്​. സംസ്​ഥാന സർക്കാറി​ന്‍റെ ആവശ്യ പ്രകാരമാണ്​ സി.ബി.​െഎ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്​. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പ്രതി സ്​ഥാനത്തുള്ള പ്രമുഖരുടെ മൊഴിയെടുക്കൽ ഉൾപ്പെടെ നടപടികളിലേക്ക് സി.ബി.ഐ അന്വേഷണ സംഘം കടക്കുക.

നേരത്തെ, ലൈംഗിക പീഡനക്കേസിൽ ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടിയും കോൺഗ്രസ്​ നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പരാതിക്കാരി തെളിവുകൾ കൈമാറിയിരുന്നു. കേസന്വേഷിക്കുന്ന സി.ബി.​െഎക്ക്​ മുമ്പാകെ മൊഴി നൽകവേയാണ് അന്ന്​ തെളിവുകൾ കൈമാറിയത്​.

Tags:    
News Summary - Solar sexual abuse case: Digital Evidence submitted to CBI Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.