Posted On
date_range Updated On
date_range സോളാർ: സരിതക്ക് വീണ്ടും അറസ്റ്റ് വാറൻറ്
കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസ് വിധിപറയുന്നത് വീണ്ടും മാറ്റി. പ്രതികൾ ഹാജരാവാത്തതിനെ തുടർന്നാണ് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി ഏപ്രിൽ 16ലേക്ക് കേസ് മാറ്റിയത്.
വിധിദിവസം ഹാജരാവാത്തതിനെ തുടർന്ന് രണ്ടാം പ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കസബ സി.ഐക്ക് നിർദേശം നൽകി. ഹൈകോടതിയിൽനിന്ന് കീഴ്കോടതിയിൽ ഹാജരാവുന്നതിന് ഇളവ് നൽകിയത് നിലനിൽക്കുന്നുവെന്ന് കാണിച്ച് സരിതക്കുവേണ്ടി നൽകിയ ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.