Posted On
date_range Updated On
date_range സോളാർ റിപ്പോർട്ട് ഫലത്തിൽ അപ്രസക്തമായിയെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്‍റെ കേന്ദ്രസ്ഥാനത്ത് സരിതയുടെ കത്തായിരുന്നുവെന്നും അത് തള്ളിയതോടെ ഫലത്തിൽ റിപ്പോർട്ട് അപ്രസക്തമായിയെന്നും ഉമ്മൻചാണ്ടി. സോളാർ റിപ്പോർട്ടിൽ നിന്നും സരിതയുടെ കത്ത് ഒഴിവാക്കണമെന്ന ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തല്ലാതെ മറ്റൊരു തെളിവും തനിക്കെതിരായി ഉണ്ടായിരുന്നില്ല. സോളാർ റിപ്പോർട്ട് സംബന്ധിച്ച് സർക്കാരിന്‍റെ നടപടികളെ ജനം വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ല എന്ന് നിലപാടി ൽ മാറ്റമില്ലെന്നും ഉമ്മൻചാണ്ടി അറിയിച്ചു. കർണാടകയിലെ വിധി ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.