സരിതയുടെ മൊഴിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുക്കാനാവില്ല –വിജിലന്‍സ്

തിരുവനന്തപുരം: സോളാര്‍ കമീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സരിത എസ്. നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാകില്ളെന്ന് വിജിലന്‍സ്. എന്‍ക്വയറി കമീഷന്‍ നിയമത്തിലെ ചട്ടപ്രകാരം കമീഷന്‍ മുമ്പാകെ നല്‍കുന്ന മൊഴി തെളിവായി എടുക്കാനാകില്ളെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു. സമാന പരാതിയില്‍ നേരത്തേ സ്വീകരിച്ച നടപടി ഹൈകോടതി മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, അവരുടെ പേഴ്സനല്‍ അസിസ്റ്റന്‍റുമാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം നിലനില്‍ക്കില്ളെന്നാണ് വിജിലന്‍സ് വാദം.

എന്നാല്‍, ഇവര്‍ക്ക് പുറമെ സരിതക്കും ബിജു രാധാകൃഷ്ണനുമെതിരെയാണ് പരാതിയെന്ന് ഹരജിക്കാരന്‍ വാദിച്ചു. ഹരജിയില്‍ ഈമാസം 19ന് കോടതി വിധി പറയും.

Tags:    
News Summary - solar commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.