Posted On
date_range Updated On
date_range സോളാർ പീഡനക്കേസ്; കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി
കൊച്ചി: സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ പരാതിയിൽ ഉമ്മൻ ചാണ്ടി, എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ നിലനിൽക്കുന്ന കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കെ.സി. വേണുഗോപാല്‍ മുൻ മന്ത്രി എ.പി. അനിൽകുമാറിെൻറ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു സരിതയുടെ പരാതി.
അതേസമയം സരിത നായരുടെ പരാതിയിൽ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.