Posted On
date_range Updated On
date_range സോളാർ കേസ്: സരിത കോടതിയിൽ ഹാജരായി
കണ്ണൂർ: സോളാർ പാനൽ ഇടപാടിൽ കണ്ണൂരിലെ നാലോളം ഡോക്ടർമാരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടാം പ്രതിയായ സരിത എസ്. നായർ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. കോടതി പ്രതിക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. സരിത കുറ്റം നിഷേധിച്ചു. വിചാരണക്കായി കേസ് ജൂൺ 28ലേക്ക് മാറ്റി. ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ ഹാജരായില്ല. സോളാർ പാനൽ വാഗ്ദാനം ചെയ്ത് റിട്ട. ഡി.എം.ഒ ഡോ. പി.കെ. ജനാർദനൻ, ഹരിനാഥൻ, സത്യേന്ദ്രൻ നമ്പ്യാർ, ബിനു നമ്പ്യാർ എന്നിവരിൽനിന്നും നാല് ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.