സോളാർ പീഡനക്കേസ്​: ഗണേഷ്​ കുമാറിന്‍റെ മൊഴി​യെടുത്തു

തിരുവനന്തപുരം: സോളാർ പീഡനക്കേസ്​ അന്വേഷണവുമായി ബന്ധപ്പെട്ട്​ സി.ബി.ഐ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. ദിവസങ്ങൾക്ക്​ മുമ്പ്​ തിരുവനന്തപുരത്തു​െവച്ചാണ്​ ഗണേഷ് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തിയത്​. തനിക്കുണ്ടായ പീഡനാനുഭവങ്ങൾ ഗണേഷ്​കുമാറിനോട്​ പറഞ്ഞിട്ടുണ്ടെന്ന്​ പരാതിക്കാരി നേര​േത്ത വ്യക്തമാക്കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ്​ ഗണേഷ്​ കുമാറിന്‍റെ സാക്ഷിമൊഴി രേഖപ്പെടുത്തിയത്​.

പരാതിക്കാരിയുമായുള്ള ബന്ധവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും സി.ബി.ഐ സംഘം ഗണേഷ്​ കുമാറിനോട്​ ചോദിച്ചറിഞ്ഞു. ഗണേഷിന്‍റെ പേഴ്​സനൽ അസിസ്റ്റന്‍റായിരുന്ന പ്രദീപ് കോട്ടാത്തല​െയയും സി.ബി.ഐ ചോദ്യം ചെയ്യും. ഒരാഴ്ചക്കകം ഹാജരാകാൻ ഇദ്ദേഹത്തിന്​ നോട്ടീസ് നൽകിയിട്ടുണ്ട്​. കേസില്‍ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

സോളാർ പീഡനക്കേസിൽ ആറ്​ കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്​. സോളാർ പദ്ധതിക്ക്​ സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പീഡിപ്പി​െച്ചന്നാണ് പരാതിക്കാരിയുടെ ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, ബി.ജെ.പി നേതാവ്​​ എ.പി. അബ്​ദുല്ലക്കുട്ടി ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ്​​ സി.ബി.ഐ കേസ്​ രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടത്തുന്നത്​.

Tags:    
News Summary - Solar Case: Ganesh Kumar's statement taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.