??.???. ?????

രാഹുലുമായി കൂടിക്കാഴ്ച: സോളാർ കേസ് ചർച്ചയായെന്ന് എം.എം ഹസൻ

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സോളാർ കേസ് ചർച്ചയായെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. രാഹുലിന്‍റെ നിർദേശങ്ങൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും. കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, സോളാർ വിവാദത്തിൽ പിന്നീട് പ്രതികരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രത്യേകം തേടും. മുതിർന്ന നേതാക്കൾ കേസിൽ ഉൾപ്പെട്ടതിൽ ഹൈക്കമാൻഡിന് ആശങ്കയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 


 

Tags:    
News Summary - Solar Case Discussed with Congress Leader Rahul Gandhi says MM Hassan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.