ഹൈബിക്കെതിരായ പരാതിയിൽ എം.എൽ.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച്​ സി.ബി.ഐ. ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്​ നടത്തിയ സി.ബി.ഐ സംഘം കഴിഞ്ഞദിവസം ഡൽഹി കേരളഹൗസ്​ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണ്​ എം.എൽ.എ ഹോസ്റ്റലിൽ മണിക്കൂറുകൾ നീണ്ട തെളിവെടുപ്പ്​ നടത്തിയത്​. എം.എൽ.എ ഹോസ്റ്റലിൽ സി.ബി.​ഐ പരി​ശോധന അപൂർവ സംഭവമാണ്​. 2013ൽ എം.എൽ.എ ആയിരിക്കെ ഹൈബി ഈഡൻ പാളയത്തെ നിള ​​​േബ്ലാക്കിലെ ഹോസ്റ്റൽ മുറിയിൽ​ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. വനിത ഉദ്യോഗസ്ഥർ ഉൾപ്പെ​ടെ സി.ബി.ഐയുടെ അഞ്ചംഗ സംഘമാണ്​ തെളിവെടുപ്പ്​ നടത്തിയത്​.

2021 അവസാനമാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, ബി.ജെ.പി നേതാവ്​ എ.പി. അബ്​ദുല്ലക്കുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെയാണ്​ കേസ്​. 2014-'15 കാലഘട്ടത്തിൽ മന്ത്രി മന്ദിരങ്ങളിലും ​െഗസ്റ്റ്​ഹൗസുകളിലുംവെച്ച്​ പീഡിപ്പിച്ചെന്നാണ്​ പരാതി. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ്​ നടത്തുമെന്ന്​ സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Solar case: CBI raids MLA hostel on complaint against Hibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.