'മോദി പറഞ്ഞ 130 കോടിയിൽ ഞാനില്ല'; തരംഗമായി ​സമൂഹമാധ്യമ കാമ്പയിൻ

ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്​ജിദ്​ പൊളിച്ച സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന്​ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ നടത്തിയ പരാമർ​ശത്തിന്​ എതിരെ സമൂഹമാധ്യമങ്ങളിലെ കാമ്പയിൻ തരംഗമാകുന്നു.


Full View


രാമക്ഷേത്ര ശിലാസ്ഥാപനം 500 വർഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ്​ സഫലമായതെന്നും മോദി പ്രസ്​താവിച്ചിരുന്നു. ​ ഇതിനെതിരെ 'ആ 130കോടി ജനങ്ങളിൽ ഞാനില്ല' എന്ന തലക്കെട്ടിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധിപേർ അണിചേർന്നു.

രാജ്യം മുഴുവനും ഇന്ന് ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തി​െൻറ ആധുനിക മാതൃകയായി മാറും. ഭക്തിയുടെയും ദേശവികാരത്തി​െൻറയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തി​െൻറ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും. ശ്രീരാമ ജയഘോഷം അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.

വാട്​സ്​ആപ്പ്​, ഇൻസ്​റ്റഗ്രം സ്​റ്റോറികളിലൂടെയും ​ഫേസ്​ബുക്ക്​ പോസ്​റ്റുകളിലൂടെയുമുള്ള കാമ്പയിനിൽ രാഷ്​ട്രീയ ഭേദമന്യേ നിരവധിപേർ കക്ഷിചേർന്നു. സാമൂഹിക-സാംസ്​കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സംവിധായകൻ ആഷിഖ്​ അബു, നടൻ വിനയ്​ ഫോർട്ട്​ എന്നിവരടക്കമുള്ള സിനിമ മേഖലയിലുള്ളവർ തുടങ്ങിയവരും സമാന തലക്കെട്ട്​ പങ്കുവെച്ചു.  


Full View

Full View

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.