ശബരിമല: പൊലീസ്​ അതിക്രമം വർധിക്കുന്നെന്ന്​ ശോഭ സുരേന്ദ്ര​െൻറ ഹരജി

കൊച്ചി: കേരളത്തിൽ പൊലീസ് അതിക്രമം വർധിച്ചിട്ടും കുറ്റക്കാരായ ഉദ്യോഗസ്​ഥർക്കെതിരെ സുപ്രീംകോടതി വിധിക്കനുസരിച്ച നടപടികളുണ്ടാകുന്ന​ില്ലെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്ര​​​െൻറ ഹരജി. പ്രതികളെ കോടതി കുറ്റമുക്​തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്ത സർക്കാർ നിരപരാധികളെ പിടികൂടാൻ ഉദ്യോഗസ്​ഥരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന്​ ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കുറ്റപ്പെടുത്തി.

ശബരിമലയിൽ കേന്ദ്രമന്ത്രിയെയും ഹൈകോടതി ജഡ്‌ജിയെയും വരെ പൊലീസ് അപമാനിച്ചതായി ഹരജിയിൽ പറയുന്നു. പ്രതികളെ കുറ്റമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണ​െമന്ന് കിഷൻഭായി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. കേരളത്തിൽ ഇത്​ നടപ്പാക്കിയിട്ടില്ല. ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രനെ ശബരിമല ദർശനത്തിനെത്തിയപ്പോൾ അറസ്​റ്റ്​ ചെയ്ത് ജയിലിലടച്ചു. ജാമ്യം ലഭിക്കാത്ത ഒരു ഡസനിലേറെ കേസാണ് സുരേന്ദ്രനുമേലുള്ളത്.

വിവിധ ജില്ലകളിലായി സെപ്​റ്റംബർ 29 മുതൽ അറസ്​റ്റിലായ അയ്യപ്പഭക്തരുടെ കേസ് വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇടക്കാല ആവശ്യം. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ദേവസ്വം ഒാംബുഡ്‌സ്‌മാൻ അന്വേഷിക്കണമെന്ന മൂവാറ്റുപുഴ സ്വദേശി പ്രേംചന്ദി​​​െൻറ ഹരജി രണ്ടാഴ്​ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Sobha Surendran files plea in High Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.