courtesy: Kerala Police

ഓൺലൈനിൽ ബുക്ക് ചെയ്ത 70,900 രൂപയുടെ ഐഫോണിന്​ പകരം നൽകിയത്​​ സോപ്പ്പെട്ടി; നഷ്​ടപ്പെട്ട പണം തിരിച്ചുപിടിച്ചത്​ ഇങ്ങനെ

കൊച്ചി: ഓൺലൈനിൽ ബുക്ക്​ ചെയ്​ത ഐ ഫോണിന്​ പകരം സോപ്പും അഞ്ച്​ രൂപയുടെ നാണയവും ലഭിച്ചയാളുടെ പണം തിരിച്ചുകിട്ടി. എറണാകുളം റൂറൽ ജില്ല സൈബർ പൊലീസിന്‍റെ ഇടപെടലിലാണ്​ നഷ്​ടപ്പെട്ട തുക മുഴുവൻ തിരികെ ലഭിച്ചത്​.

പ്രവാസിയായ തോട്ടുമുഖം നൂറൽ അമീനാണ് ആമസോണിൽ 70,900 രൂപയുടെ ഐഫോൺ ഒക്ടോബർ പത്തിന് മുഴുവൻ തുകയും അടച്ച് ബുക്ക് ചെയ്തത്. ഡെലിവറി ബോയി കൊണ്ടുവന്ന പാഴ്‌സൽ പൊട്ടിച്ചപ്പോൾ ഫോൺ കവറിനകത്ത് സോപ്പും നാണയവുമായിരുന്നു. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് നൂറുൽ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.

also read: ബുക്ക്​ ചെയ്​തത്​ 70,000 രൂപയുടെ ഐഫോൺ; മലയാളിക്ക്​ കിട്ടിയത്​ പാത്രം കഴുകാനുള്ള സോപ്പും നാണയവും

നൂറൽ അമീൻ നൽകിയ പരാതിയിൽ സൈബർ പൊലീസാണ്​ കേസെടുത്തത്​. പൊലീസിന്‍റെ അന്വേഷണത്തിൽ, അമീന് ലഭിച്ച കവറിലെ ഐ.എം.ഇ.ഐ നമ്പറിലുള്ള ഫോൺ സെപ്​റ്റംബർ 25 മുതൽ ഝാർഖണ്ഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. നൂറുൽ അമീൻ ഫോൺ ബുക്ക് ചെയ്യുന്നതിനും 15 ദിവസം മുമ്പേ ആയിരുന്നു ഇത്. ആപ്പിളിന്‍റെ സൈറ്റിൽ ഫോൺ സെപ്​റ്റംബർ പത്തിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഡീലറുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ദിവസം നൂറുൽ അമീന്‍റെ അക്കൗണ്ടിൽ പണം തിരികെയെത്തി. എങ്കിലും അന്വേഷണം തുടരുന്നുണ്ട്.

കഴിഞ്ഞ മാസം പറവൂരിലെ എൻജിനീയറിങ്​ കോളജ് വിദ്യാർത്ഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകി. ഇതിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Tags:    
News Summary - Soapbox replaces Rs 70,900 iPhone booked online; This is how the lost money was recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.