തൃശൂർ: സോപ്പ് വാങ്ങിയാൽ കൂട് എടുത്തുവെക്കുന്നവരാരെങ്കിലുമുണ്ടോ? ഒരാളുണ്ട്-ഊരകം സ്വദേശി ജയദേവൻ. 32 വർഷം കൊണ്ട് ശേഖരിച്ച വ്യത്യസ്ത സോപ്പുകളുടെ കൂടുകൾ കൊണ്ട് തെൻറ വീട് ഈ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. ഞായറാ ഴ്ച കുട്ടിക്കൂറയുടെ പുതിയ സോപ്പിെൻറ കൂട് കൂടി ലഭിച്ചതോടെ ശേഖരത്തിലെ സോപ്പ് കൂടുകളു ടെ എണ്ണം 1982 ആയി-വിവിധ തരത്തിലുള്ള നിറങ്ങളും പേരുകളുമുള്ളത്.
ലിംക ബുക്ക് ഓഫ് റെക്കോഡ്സ് വരെ എത്തിയ ഇദ്ദേഹത്തിെൻറ േപാക്ക് ഗിന്നസിലേക്കാണ്. വീട്ടിലെ ഒരു മുറിയിൽ പ്രത്യേകം റാക്കുകളൊരുക്കി ലൈബ്രറിക്ക് സമാനമായിട്ടാണ് കൂടുകൾ സജ്ജമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലൊരുക്കിയ സോപ്പ് കവറുകളിൽ എക്സ് എന്ന് തുടങ്ങുന്ന സോപ്പ് മാത്രം ഇല്ല. രണ്ട് വർഷം മുമ്പാണ് ‘യു’ എന്ന പേരിലുള്ള ‘ഉങ്ങ്’ എന്ന സോപ്പ് ലഭിച്ചത്.
മൂത്ത മകൻ ശ്രീജിത്ത് താമസിക്കുന്ന ബംഗളൂരുവിലേക്ക് പോയപ്പോഴാണ് ‘ക്യു’ എന്ന് തുടങ്ങുന്ന ‘ക്യൂൻ’ എന്ന സോപ്പ് ലഭിക്കുന്നത്. 2.40 രൂപ മുതൽ 720 രൂപ വരെയുള്ള സോപ്പുകളുണ്ട് ഇക്കൂട്ടത്തിൽ.തുഷാർ, വെറ്റില, ചെമ്പരത്തി, ഗംഗ, കൈരളി, ഉങ്ങ് തുടങ്ങി വിവിധ പേരുകളിലുള്ളവ. ഫ്രാൻസ് അടക്കമുള്ള വിദേശികളും ഇവർക്കിടയിലുണ്ട്. കർണാടക സോപ്പ് കമ്പനിയുടെ നൂറാം വാർഷികത്തിെൻറ ഭാഗമായി ഇറക്കിയ മില്ലേനിയവും ഉണ്ട്.
ആദ്യമൊക്കെ എന്തിെൻറ ഭ്രാന്താണെന്ന് ചോദിച്ചിരുന്നവർ പോലും ഇപ്പോൾ അപൂർവമായ സോപ്പ് കണ്ടാൽ ഫോണിൽ വിളിച്ചു ചോദിക്കും. പരിചിതരായ വ്യാപാരികൾ ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്കെത്തിക്കും. ഭാര്യ ഇന്ദിരയും ഇളയമകൻ ചാർട്ടേഡ് അക്കൗണ്ടൻറായ രഞ്ജിത്തും മരുമകൾ അധ്യാപികയായ മഞ്ജുവും കടയിൽ കയറിയാൽ ആദ്യം ശ്രദ്ധിക്കുക സോപ്പുകളുടെ ഭാഗത്തേക്കാണേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.