തിരുവനന്തപുരം: സുഖം പ്രാപിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരുമില്ലാതെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ‘സ്നേഹക്കൂടൊ’രുങ്ങുന്നു. ശരീരത്തെപ്പോലെതന്നെ മനസ്സിന് അസുഖം ബാധിച്ചവരെ ചികിത്സിച്ച് ഒപ്പം കൂട്ടാന്‍ ഇന്ന് പലര്‍ക്കും താൽപര്യമില്ല. അവരെ ഒരു ബാധ്യതയായി കണ്ട് മാനസികാരോഗ്യകേന്ദ്രങ്ങളില്‍ തള്ളി ഒളിച്ചോടുന്നവരാണ് അധികവും. പൂര്‍ണമായി രോഗം ഭേദമായാല്‍പോലും അവരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ഒരുക്കമല്ല. മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കാൻ സര്‍ക്കാർ നേതൃത്വത്തില്‍ ‘സ്നേഹക്കൂട്’ എന്ന പേരില്‍ പുനരധിവാസപദ്ധതി തയാറാകുന്നു.
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്, ടിസ്, ഹാന്‍സ് ഫൗണ്ടേഷന് എന്നിവ സംയുക്തമായാണ് ഇതിലേക്ക് കൈകോർക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് എല്ലാതരം മാനസികരോഗങ്ങളും. തലച്ചോറിലെ നാഡീ കോശങ്ങളിലെ തകരാറുമൂലമുണ്ടാകുന്ന സ്കീസോഫ്രീനിയ (ഭ്രാന്തിെൻറ അവസ്ഥ) ബാധിതെരപോലും പരമാവധി രണ്ടുമാസത്തെ ചികിത്സയും മരുന്നും കൊണ്ട് 100 ശതമാനവും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും.
അവര്‍ക്ക് സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയുണ്ടാകും. ജീവിതശൈലീരോഗങ്ങളെപ്പോലെ ചില മനോരോഗങ്ങള്‍ക്ക് ദീര്‍ഘകാല മരുന്നും ചിലതിന് ആജീവനാന്തമരുന്നും ആവശ്യമാണ്. ഒരിക്കല്‍ മാനസികരോഗം വന്നാല്‍ എല്ലാക്കാലത്തും അയാള്‍ മനോരോഗിയാണെന്ന മനോഭാവമാണ് ഇവരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ മുന്നോട്ടുവരാത്തത്. ഇതിലേറെയും സ്ത്രീകളാണെന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം. അവരില്‍ അന്യദേശക്കാരും അലഞ്ഞുതിരിയുന്നവരും വരെയുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മാനസികാരോഗ്യകേന്ദ്രങ്ങളുള്ളത്.
ഈ കേന്ദ്രങ്ങളില്‍ 300ഓളം പേരാണ് ആരും ഏറ്റെടുക്കാനില്ലാതെ കഴിയുന്നത്. ഇവരില്‍ 130 പേരെയാണ് ആദ്യഘട്ടത്തില്‍ മലപ്പുറത്ത് സജ്ജമാക്കിയിട്ടുള്ള ദി ബന്യാന് സംഘടനയുടെ സ്നേഹവീട്ടിലേക്ക് എത്തിക്കുക. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് 45 പേരും തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് 25 പേരും കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് 60 പേരുമാണുള്ളത്. ഇവര്‍ക്ക് മതിയായ തൊഴിലും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.