വർക്കല: ഭാരതീയ പാരമ്പര്യത്തിൽ സ്ത്രീസമൂഹത്തിെൻറയും നാടിെൻറയും അഭിമാനമാെണന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീയാൽ നയിക്കപ്പെടുന്ന സമൂഹം ഉണ്ടാകണം. സ്ത്രീ നേരിെൻറയും കാരുണ്യത്തിെൻറയും പ്രതീകവും പ്രതിഷേധത്തിെൻറ രൂപവുമാണ്. അവൾ രണ്ടാംകിട പൗരിയാണെന്ന ധാരണ െവച്ചുപുലർത്തുന്നവരുണ്ട്. എന്നാലവൾ, ശാസ്ത്രത്താലും ശസ്ത്രത്താലും ബലപ്പെട്ടവളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശിവഗിരിയിൽ സ്ത്രീസമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് അധ്യക്ഷതവഹിച്ചു. കേരള സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്, എസ്.എൻ.ഡി പി യോഗം വനിതസംഘം പ്രസിഡൻറ് കെ.പി. കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ, കെ. പത്മകുമാർ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, പി. സുന്ദരൻ എന്നിവർ സംസാരിച്ചു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അഡ്വ.വി. ജോയി എം.എൽ.എ എന്നിവരും സംബന്ധിച്ചു. ശിവഗിരിയിൽ ആരംഭിച്ച പോസ്റ്റ് ഓഫിസിെൻറ ഉദ്ഘാടനവും കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.