കോവിഡിനെ പ്രതിരോധിക്കാൻ ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച ‘ധൂമസന്ധ്യ’ പരിപാടിയിൽ ചെയർപേഴ്​സൺ സൗ​മ്യ​രാ​ജ് ചൂർണം പുകയ്​ക്കുന്നു

കോവിഡിനെ തുരത്താൻ 'പുക'; ആലപ്പുഴ നഗരസഭക്കെതിരെ വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

ആലപ്പുഴ: കോവിഡിനെ പ്രതിരോധിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച 'ധൂമസന്ധ്യ' പരിപാടിക്തെിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്​. ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ വൈറസുകളും ബാക്ടീരിയകളും വായുവിലൂടെയുള്ള എല്ലാ പകർച്ചവ്യാധികളും ഇല്ലാതാകുമെന്ന നഗരസഭയുടെ പ്രചാരണമാണ് വിവാദമായത്.

ഇതിന്‍റെ ഭാഗമായി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ 52 വാ​ർ​ഡു​ക​ളി​ലെ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വീടുകളി​ൽ ​അ​പ​രാ​ജി​ത​ചൂ​ർ​ണം പു​ക​ച്ച് ശ​നി​യാ​ഴ്​​ച 'ധൂ​മ സ​ന്ധ്യ' ആ​ച​രി​ച്ചിരുന്നു. ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള​ട​ങ്ങി​യ അ​ണു​ന​ശീ​ക​ര​ണ ചൂ​ർ​ണ​ത്തി​െൻറ ധൂ​മം നഗരത്തിൽ കോവിഡ്​ പ്ര​തി​രോ​ധം തീ​ർ​ക്കുമെന്നായിരുന്നു നഗരസഭ അധികൃതരുടെ പ്രചാരണം. കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​ത​സ​മി​തി അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ വ​ള​ൻ​റി​യ​ർ​മാ​രും ചേർന്നാണ്​ അ​പ​രാ​ജി​ത​ചൂ​ർ​ണ​ം വി​ത​ര​ണം ചെയ്​തത്​.

ഇതിനെതിരെ രൂക്ഷവിമർശനമാണ്​ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തിയത്​. സംഘപരിവാർ പ്രചാരണങ്ങളെ പിൻപറ്റി ഇടതുപക്ഷ നഗരസഭ അശാസ്ത്രീയത പ്രചരിപ്പിക്കരുതെന്ന്​ പരിഷത്ത്​ ആവശ്യപ്പെട്ടു. നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന്​ ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം ആവശ്യപ്പെട്ടു.

ധൂമസന്ധ്യയിലൂടെ കോവിഡിനെ പുകച്ച് ഓടിക്കാമെന്ന നഗരസഭയുടെ നിലപാട് അശാസ്ത്രീയവും പ്രതിഷേധാർഹവുമാണ്. അപരാജിത ചൂർണത്തിന്‍റെ പേരിൽ നഗരസഭ ലഘുലേഖ വഴിയും സമൂഹ മാധ്യമങ്ങളിലും നടത്തുന്ന പ്രചാരണം അബദ്ധമാണ്. ഇതിലൂടെ കോവിഡിനെയോ മറ്റേതെങ്കിലും പകർച്ചവ്യാധിയെയോ ചെറുക്കാമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചോ കണ്ടെത്തിയിട്ടില്ല. ഇതിനായി പണം മുടക്കാൻ തദ്ദേശഭരണ വകുപ്പിന്‍റെ ഉത്തരവുമില്ല. ഇതിലൂടെ പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു ജനങ്ങൾ ധരിച്ചാൽ അത് കോവിഡ് വ്യാപനം തീവ്രമാകാൻ കാരണമാകും -പരിഷത്ത് ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമെന്ന പേരിൽ ഹോമിയോ ഗുളികകൾ വിതരണം ചെയ്​തതിനെയും പരിഷത്ത് വിമർശിച്ചു.

സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ആ​രം​ഭി​ച്ച ശനിയാഴ്ച ന​ഗ​ര​ത്തി​ലെ എ​ല്ലാ ഭ​വ​ന​ത്തി​ലും വൈ​കീ​ട്ട്​ 6.30ന് ​അ​പ​രാ​ജി​ത​ചൂ​ർ​ണം പു​ക​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് ക​ഴി​ച്ച് സ്വ​യം സു​ര​ക്ഷി​ത​രാ​വു​ക​യും വേ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് ആഹ്വാനം ചെയ്​തിരുന്നു. സൗ​മ്യ​രാ​ജ് ചൂർണം പുകച്ചാണ്​ പരിപാടി ഉദ്​ഘാടനം ചെയ്​തത്​.



Tags:    
News Summary - ‘Smoke’ to chase covid; Kerala Sasthra Sahithya Parishad against Alappuzha municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.