എസ്.എം.ഇ കാമ്പസ് കൊലപാതകം: പൊലീസ് വിശദ അന്വേഷണത്തിന്

കോട്ടയം: എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ (എസ്.എം.ഇ) വിദ്യാര്‍ഥിനി ലക്ഷ്മിയെ ക്ളാസ് മുറിയില്‍ പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് വിശദ അന്വേഷണം നടത്തുന്നു. 

കൊലപാതകം നടത്തിയയാളും മരണപ്പെട്ടുവെങ്കിലും കൃത്യത്തിന് ആരുടെയെങ്കിലും സഹായമുണ്ടോയെന്നും  മറ്റാര്‍ക്കെങ്കിലും സൂചന ലഭിച്ചിരുന്നുവോയെന്നും അന്വേഷിക്കും. കാമ്പസില്‍ കടന്നതിനെക്കുറിച്ചും നൂറുകണക്കിനു വിദ്യാര്‍ഥികളും അധ്യാപകരും ഉണ്ടായിരിക്കെ എങ്ങനെ കൊലപാതകം നടത്താന്‍ കഴിഞ്ഞുവെന്നും ആര്‍ക്കും തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലായെന്നും ലക്ഷ്മിയുടെ ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. കന്നാസുമായി ക്ളാസ് മുറിയില്‍ കടന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. രക്ഷപ്പെടാനായി ക്ളാസ് മുറിയില്‍നിന്ന് ഓടി ലൈബ്രറി ഹാളിലത്തെിയെങ്കിലും ആരുടെയും സഹായം ലഭിച്ചില്ല. 
തീകൊളുത്തുന്നതുവരെ ആരും ഇടപെട്ടില്ളെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.  കൊല നടത്തിയ ആദര്‍ശിനെതിരെ കൊല്ലപ്പെട്ട ലക്ഷ്മി പൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നതാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന കാമ്പസില്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നത് വീഴ്ചയാണെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. 

2013ല്‍ പഠനം പൂര്‍ത്തിയാക്കി കാമ്പസ് വിട്ടയാളാണ് പെട്രോളുമായി ഒരു പരിശോധനയും കൂടാതെ അകത്തുകടന്നത്. ലക്ഷ്മിയുടെ വീട്ടിലത്തെിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഇക്കാര്യങ്ങള്‍ അവര്‍ പങ്കുവെക്കുകയും ചെയ്തു. അതേസമയം, കൊലപാതകം സംബന്ധിച്ച് ഒരു വീഴ്ചയും കൂടാതെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    
News Summary - sme murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.