നടക്കുന്നതിനിടെ സ്ലാബ് പൊട്ടിവീണ് അമ്മക്കും കുഞ്ഞിനും പരിക്ക്

കൊച്ചി: നടക്കുന്നതിനിടെ സ്ലാബ് പൊട്ടി കാനയിൽവീണ് അമ്മക്കും നാലു വയസ്സുകാരനായ മകനും പരിക്കേറ്റു. എറണാകുളം വൈപ്പിൻകരയിലാണ് സംഭവം.

ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. സമീപത്തെ ഓട്ടോ തൊഴിലാളികളെത്തിയാണ് കാനയിലെ വെള്ളത്തിൽനിന്നും ഇരുവരെയും രക്ഷിച്ചത്. കാനയിലെ വെള്ളത്തിൽ പൂർണമായും മുങ്ങിയ അവസ്ഥയിലായിരുന്നു കുഞ്ഞ്.

പരിക്കേറ്റ ഇരുവരെയും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ലാബിന് സമീപം അപായസൂചനയൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags:    
News Summary - Slab broke while walking mother and child injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.