തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാന്തറ ആർ.സി പള്ളിക്ക് സമ ീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവ ് കാരാന്തര കുരിശടിയിൽ മഞ്ജു (39), സുഹൃത്തായ അനീഷ് (32) എന്നിവരെ പൊലീസ് പിടികൂടി. പെയിൻറിങ് തൊഴിലാളിയാണ് അനീഷ്.
പെൺകുട്ടിയെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. നേരത്തെ നെടുമങ്ങാട് കരിപ്പൂരായിരുന്ന മഞ്ജുവും മകളും പറങ്ങോട് എന്ന സ്ഥലത്ത് വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ ഇരുവരേയും ഒരാഴ്ചയായി കാണാനില്ലെന്ന് കുട്ടിയുടെ അമ്മൂമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ പത്താം തീയതി മുതൽ മാതാവിനേയും സുഹൃത്ത് അനീഷിനേയും കാണാതായി. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് ഇരുവരും പിടിയിലാവുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തതാെണന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയുടെ മൃതദേഹം അനീഷിൻെറ പഴയ താമസസ്ഥലത്തിനടുത്ത ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയതായി മൊഴി നൽകിയത്. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്.
പെൺകുട്ടി മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. പിണങ്ങി ഇരിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. കുറേ സമയമായിട്ടും മുറി തുറക്കാതെ വന്നതോടെ കതക് തള്ളി തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നുമാണ് ഇരുവരും മൊഴി നൽകിയത്. മകളെ മരിച്ച നിലയിൽ കണ്ടപ്പോൾ ഭയന്നു പോയെന്നും അങ്ങെനയാണ് മൃതദേഹം കിണറ്റിൽ തള്ളിയതെന്നും മഞ്ജുവും സുഹൃത്തും മൊഴിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ മാതാവും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ എറിഞ്ഞെന്നാണ് പൊലീസിൻെറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.