കുസാറ്റ് സിൻഡിക്കേറ്റിലേക്ക് ആറുപേരെക്കൂടി നാമനിര്‍ദേശം ചെയ്തു

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിൻഡിക്കേറ്റിലേക്ക് സർക്കാർ പ്രതിനിധികളായി ആറുപേരെ നാമനിര്‍ദേശം ചെയ്തു.

ഡോ. പി.കെ. ബേബി (ഡയറക്ടര്‍, യുവജനക്ഷേമ വകുപ്പ്, കുസാറ്റ്), ലാലി എം.ജെ (അസോസിയേറ്റ് പ്രഫസര്‍, ഇലക്ട്രിക്കല്‍ ആനഡ് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്്മെന്‍റ്, ഗവ.എൻജിനീയറിങ് കോളജ്, തൃശൂര്‍), ഡോ. ശശി ഗോപാലന്‍ (പ്രഫസര്‍, മാത്തമാറ്റിക്സ് വകുപ്പ്, കുസാറ്റ്) പ്രഫ. എബ്രഹാം പി. മാത്യു, ഡോ. ഷോജോ സെബാസ്റ്റ്യന്‍, ഡോ. ജി.സന്തോഷ്‌കുമാര്‍ (പ്രഫസര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം) എന്നിവരെയാണ് നിർദേശിച്ചത്.

ഇവര്‍ക്ക് മുമ്പ്, എം.എല്‍.എമാരുടെ വിഭാഗത്തില്‍നിന്ന് എം. വിജിന്‍, സി.കെ. ആശ എന്നിവരെയും വിവരസാങ്കേതിക വിദഗ്ധരുടെ വിഭാഗത്തില്‍നിന്ന് കെ.കെ. കൃഷ്ണകുമാറിനെയും (സെന്‍റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയൺമെൻന്‍റ് സ്റ്റഡീസ്) വിദ്യാര്‍ഥി പ്രതിനിധിയായി ശ്രീരാഗ്.പി (ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, സ്‌കൂള്‍ ഓഫ് എൻജിനീയറിങ്, കുസാറ്റ്) എന്നിവരെയും സിൻഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു.

Tags:    
News Summary - Six more persons were nominated to the Cusat Syndicate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.