വി. ​സി​ദ്ധ​കു​മാ​ർ, വി.​സി. വി​ശ്വ​നാ​ഥ്,എ ​സ്.​കെ. ബി​ജു​മോ​ൻ, പി.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ൻ. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ടി.​കെ. മ​ഥ​ന​മോ​ഹ​ൻ

ആറ് മലയാളികൾക്ക് രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡൽ

തിരുവനന്തപുരം: ആറ് മലയാളികൾ 2025ലെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡലുകൾക്ക് അർഹരായി.

റീജനൽ ഫയർ ഓഫിസർ വി. സിദ്ധകുമാർ, ഡിസ്ട്രിക്ട് ഫയർ ഓഫിസർമാരായ വി.സി. വിശ്വനാഥ്, എസ്.കെ. ബിജുമോൻ, അസി. സ്റ്റേഷൻ ഓഫിസർ പി.എൻ. സുബ്രഹ്മണ്യൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ എൻ. സുരേന്ദ്രൻ നായർ, ടി.കെ. മഥനമോഹൻ എന്നിവരാണ് കേരള അഗ്നിരക്ഷസേനയിൽനിന്ന് രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡൽ നേടിയത്.

285 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. സംസ്ഥാന പൊലീസ് സേനയിലെ 285 ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി എസ്. അജിത ബീഗം, തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി ടി.കെ. സുബ്രഹ്മണ്യൻ എന്നിവരും മെഡലിന് അർഹരായവരിൽ ഉൾപ്പെടുന്നു. സ്തുത്യര്‍ഹ സേവനവും സമർപ്പണവും പ്രതിബദ്ധതയും കണക്കിലെടുത്താണ് പൊലീസ് മെഡൽ നൽകുന്നത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 26 ഉദ്യോഗസ്ഥരും ഫോറസ്റ്റ് മെഡലിന് 26 പേരും അർഹരായി.

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ 26 പേര്‍ക്ക്

തിരുവനന്തപുരം: വിശിഷ്ട സേവനത്തിന് വനസംരക്ഷണ വിഭാഗം ജീവനക്കാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് 26 പേര്‍ അര്‍ഹരായി. റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എൻ. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. ആനന്ദന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ജെ. മുഹമ്മദ് റൗഷാദ്, പി.യു. പ്രവീണ്‍, ജെ.ബി. സാബു, പി.വി. ആനന്ദന്‍, കെ. ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജി. സജീഷ് കുമാര്‍, പി.ആർ. അഭിലാഷ്, അഹല്യ രാജ്, ജസ്റ്റിന്‍ ജോണ്‍, ടി. അജു, എം. ദിലീപ് കുമാര്‍, പി.എം. നജീവ്, കെ.ആർ. രാജീവ്, എം. ഗ്രീഷ്മ, പി. ബിജു, സി. സുരേഷ് ബാബു, എൻ.പി. പ്രദീപ് കുമാര്‍, സിറിള്‍ സെബാസ്റ്റ്യന്‍, ടി.എം. സിനി, കെ.ഒ. സന്ദീപ്, ഫോറസ്റ്റ് ഡ്രൈവർ പി. ജിതേഷ്, ഫോറസ്റ്റ് വാച്ചര്‍മാരായ കെ.ബി. ഷാജി, ഒ.കെ. രാജേന്ദ്രന്‍, എസ്‌. കാളിദാസ് എന്നിവരാണ് മെഡലിന് അര്‍ഹരായത്.

Tags:    
News Summary - Six Malayalis awarded President's Fire Service Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.