പട്ടിണിക്കിട്ട്​ പീഡിപ്പിക്കുന്നു; സഭ​ക്കെതിരെ പരാതിയുമായി ലൂസി കളപ്പുര

മാനന്തവാടി: ബിഷപ്പിനെതിരായ ലൈംഗികപീഡനക്കേസിൽ ഇരക്കൊപ്പം നിന്ന തന്നെ സഭാ അധികൃതർ മാനസികമായി പീഡിപ്പിക്കുന ്നുവെന്ന പരാതിയുമായി സിസ്​റ്റർ ലൂസി കളപ്പുര. മഠാധികൃതര്‍ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് ലൂസി കള പ്പുര ആരോപിച്ചു. കഴിഞ്ഞ ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും സിസ്​റ്റര്‍ വ്യക്തമാക്കി.

തന്നെ പട്ടിണിക്കിട്ട് പീഡിപ്പിച്ച്​ മഠത്തില്‍നിന്ന് ഇറക്കിവിടാനാണ്​ ശ്രമം നടക്കുന്നത്​. നിലവിൽ മഠത്തിലുള്ള കന്യാസ്​ത്രീകൾ ലഭിക്കുന്ന അവകാശങ്ങൾ തനിക്ക്​ നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ആരോപിച്ചു.

മഠത്തില്‍ വലിയ വിവേചനമാണ് നേരിടുന്നത്​. സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തി.

മഠാധികൃതര്‍ക്കെതിരേ നേരത്തെ ലൂസി മൂന്ന് പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളുണ്ടായില്ലെന്നും സിസ്​റ്റര്‍ പറഞ്ഞു.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്‌.സി.സി സന്യാസി സമൂഹത്തില്‍നിന്ന് സിസ്​റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. മഠത്തിൽ നിന്നും പുറത്താക്കുന്നതിനെതിരെ ലൂസി കളപ്പുര നൽകിയ ഹരജിയിൽ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടി താല്‍കാലികമായി മരവിപ്പിച്ചിരുന്നു. ഈ ഹരജി 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. എഫ്​.സി.സി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ ലൂസി കളപ്പുര വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Sister Lucy Kalppura alleges that she crucified in convent - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.